തോടന്നൂർ ബിആർസിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ഏകദിന സോപ്പ് നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു . പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീലത ഉദ്ഘാടനം ചെയ്തു.
സി ആർ സി കോഡിനേറ്റർ കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ബി പി സി രാജീവൻ വളപ്പിൽകുനി അധ്യക്ഷനായി. ടിവി സഫീറ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. രാഗേഷ് പി പി നന്ദി പറഞ്ഞു.