കോഴിക്കോട് സൈനബ വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ


കോഴിക്കോട് കുറ്റിക്കാട്ടൂർ സൈനബ വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഗൂഡല്ലൂർ സ്വദേശി ശരത് ആണ് പിടിയിലായത്. ഇയാളെ ഗൂഡല്ലൂരിൽ നിന്നാണ് പിടികൂടിയത്.മുഖ്യപ്രതി സമദ്, കൂട്ടുപ്രതി സുലൈമാൻ എന്നിവരിൽ നിന്ന് സൈനബയുടെ സ്വർണ്ണം തട്ടിയെടുത്ത സംഘത്തിലുള്ളയാളാണ് ശരത്. ഇയാളിൽ നിന്ന് സൈനബയുടെ മാല ഉൾപ്പെടെ ആറര പവൻ സ്വർണ്ണവും കണ്ടെടുത്തു.കോഴിക്കോട് ജെഎഫ്സിഎം മൂന്നാം കോടതിയിൽ ഹാജരാക്കിയ ശരതിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.




Sharing is Caring