അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു


പാലക്കാട്ട്: അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം സ്വദേശി അനന്തു (19) വിനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.


കേസിലെ പ്രതികള്‍ വനത്തിന്‍ ഉള്ളിലാണ് ഒളിച്ചിരിക്കുന്നതെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ തണ്ടര്‍ബോള്‍ട്ടിനെയും തിരച്ചിലിനായി രംഗത്തിറക്കിയിരുന്നു.


കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (22) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകന്‍ ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.



Sharing is Caring