കർണാടക കാർവാറില്‍ പാലം തകർന്ന് ഒരാള്‍ക്ക് പരിക്ക്


കർണാടക കാർവാറില്‍ പാലം തകർന്ന് ഒരാള്‍ക്ക് പരിക്ക്.തമിഴ്നാട് സ്വദേശി മുരുകൻ (37) ആണ് അപകടത്തില്‍ പെട്ടത്.കാർവാറിനെയും ഗോവയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാളി പാലമാണ് രാത്രി ഒരു മണിയോടെ തകർന്നത്. ഈ സമയം പാലത്തിലൂടെ കടന്നു പോവുകയായിരുന്ന ലോറി പുഴയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ പെട്ട ലോറി ഡ്രൈവറെ പിന്നീട് പ്രദേശവാസികള്‍ രക്ഷപ്പെടുത്തി.


40 വർഷം പഴക്കമുള്ള പാലമാണ് തകർന്നത്. ദേശീയപാത 66 ന്റെ വികസനത്തിനായി ഇവിടെ പുതിയ പാലം നിർമിച്ചിരുന്നെങ്കിലും ഒരു ഭാഗത്തേക്കുള്ള ഗതാഗതം പഴയ പാലം വഴി തന്നെ ആയിരുന്നു. അപകടത്തെ തുടർന്ന് പുതിയ പാലത്തിന്റെ സുരക്ഷാ പരിശോധനയും നടത്തിവരികയാണ്.




Sharing is Caring