ബംഗ്ളാദേശില്‍ കലാപകാരികള്‍ സ്റ്റാർ ഹോട്ടലിന് തീവച്ചു


പ്രതീകാത്മക ചിത്രം

ബംഗ്ളാദേശില്‍ വർദ്ധിച്ചുവരുന്ന കലാപത്തിനിടയില്‍ കലാപകാരികള്‍ സ്റ്റാർ ഹോട്ടലിന് തീവച്ചു. ഹോട്ടലിനുള്ളിലുണ്ടായിരുന്ന 24 പേരാണ് ജീവനോടെ വെന്ത് മരിച്ചത്.150ഓളം പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രില്‍ പ്രവേശിപ്പിച്ചതായും റിപ്പോർട്ട് ഉണ്ട്.


മരിച്ചവരില്‍ ഒരു ഇന്തോനേഷ്യൻ പൌരനും ഉള്‍പ്പെട്ടതായാണ് വിവരം. പാലായനം ചെയ്ത ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിൻ്റെ ജനറല്‍ സെക്രട്ടറി ഷഹീൻ ചക്ലദാറിൻ്റെ ഉടമസ്ഥതയിലുള്ള നക്ഷത്ര ഹോട്ടലിനാണ് കലാപകാരികള്‍ തീവച്ചത്.


ചൊവ്വാഴ്ചയാണ് കലാപകാരികള്‍ കൂട്ടമായെത്തി ഹോട്ടലിന് തീവച്ചതെന്ന് വാർത്താ ഏജൻസിയായ പി.ടി.എ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി പദം രാജിവച്ച്‌ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം പ്രാപിച്ച ശേഷവും ബംഗ്ളാദേശില്‍ കാലാപങ്ങള്‍ ശമനമില്ലാതെ തുടരുകയാണ്.



Sharing is Caring