തൃ​ക്കൊ​ടി​ത്താ​നത്ത് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. തൃ​ക്കൊ​ടി​ത്താ​നം മ​ണി​ക​ണ്ട​വ​യ​ൽ പൂ​വ​ത്തി​ങ്ക​ൽ വി.​ആ​ർ. ച​ന്തു​വി​നെ​യാ​ണ്​ (26) തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ക​ഴി​ഞ്ഞ​മാ​സം 31ന്​ ​രാ​ത്രി മ​ണി​ക​ണ്ട​വ​യ​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.ഇ​വ​ർ​ക്ക് യു​വാ​വി​നോ​ട് മു​ൻ വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *