ഭാരതത്തിന്റെ ഭാവി തീരുമാനിക്കാനുള്ള അവസരമാണ് ലോകസഭാ തിരഞ്ഞെടുപ്പ്;ശശി തരൂര്‍

ലോകസഭാ തിരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവി തീരുമാനിക്കാനുള്ള അവസരമാണെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ബഹുസ്വരത സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ജയിക്കാന്‍ തന്നെയാണ് ഇന്ത്യാ മുന്നണിയും കോണ്‍ഗ്രസും മത്സരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.നികുതി ഭീകരതയാണ് രാജ്യത്ത് നടക്കുന്നത്. കൈയിലുള്ള പണം ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

ബിജെപിയുടെ ഭയത്തിന്റെ തെളിവാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്‌റ്റെന്നും അദേഹം ആരോപിച്ചു.തിരുവനന്തപുരത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരം. തിരുവനന്തപുരത്ത് ത്രികോണ മത്സരമെന്ന് പൊതുവെ പറയുമെങ്കിലും സ്ഥിതി അതല്ലെന്നും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ സ്ഥിതി തന്നെയാകും ഇത്തവണയുമുണ്ടാകുകയെന്നും തരൂര്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *