ഡിജിറ്റൽ കൊമേഴ്‌സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ചെറുകിട ബിസിനസുകളെ പിന്തുണയ്‌ക്കാൻ ഒഎൻ‌ഡി‌സിയും മെറ്റയും കൈകോർക്കുന്നു

ന്യൂ ഡൽഹി: ചെറുകിട കച്ചവടങ്ങളുടെ ഡിജിറ്റൽ കൊമേഴ്സ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് മെറ്റയുമായി കൈകോർത്ത് ഒഎൻഡിസി. ടെക്നിക്കൽ സൊല്യൂഷൻ പ്രൊവൈഡർമാർ വഴി വാട്ട്‌സ്ആപ്പിൽ വിൽപ്പനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള തടസമില്ലാത്ത മെച്ചപ്പെട്ട ആശയവിനിമയം നടത്താനും, ചെറുകിട സംരംഭകരെ ഇതിനായി പ്രാപ്‌തരാക്കാനും ബോധവൽക്കരിക്കാനും ഡിജിറ്റൽ കൊമോഴ്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, ഒഎൻ‌ഡി‌സി ഈ ബിസിനസ് സൊല്യൂഷൻ പ്രൊവൈഡർമാരെ സെല്ലർ ആപ്പുകളാക്കാനും അവർ സർവീസ് ചെയ്യുന്ന ബിസിനസുകളെ ഒഎൻ‌ഡി‌സി നെറ്റ്‌വർക്കിലേക്ക് കൊണ്ടുവന്ന് സംരംഭം നയിക്കാനും സഹായിക്കും.

ചെറുകിട ബിസിനസുകളെ സഹായിക്കാനുള്ള ഈ പങ്കാളിത്തം ആരംഭിക്കുന്നതിനായി, അടുത്ത രണ്ട് വർഷത്തിനുള്ളിൽ, അഞ്ച് ലക്ഷം എംഎസ്എംഇകൾക്കും മെറ്റാ സ്മോൾ ബിസിനസ് അക്കാദമിയിലൂടെ ഡിജിറ്റലായി നൈപുണ്യ വികസനം ലഭിക്കും. രാജ്യത്തുടനീളമുള്ള 10 ദശലക്ഷം ചെറുകിട ബിസിനസ്സുകളോടുള്ള മെറ്റയുടെ പ്രതിബദ്ധതയിൽ നിന്നുണ്ടായ മെറ്റാ ആപ്പുകളിലൂടെ സംരംഭകർക്ക് വളരാൻ സാധിക്കും. ഇതിനായി നിർണായകമായ ഡിജിറ്റൽ മാർക്കറ്റിംഗ് കഴിവുകൾ നേടുന്നതിന് സംരംഭകരെയും വിപണനക്കാരെയും ശാക്തീകരിക്കാൻവേണ്ടി മെറ്റാ സ്മോൾ ബിസിനസ് അക്കാദമി ഒരു സർട്ടിഫിക്കേഷനും വാഗ്ദാനം ചെയ്യുന്നു.

“ഒഎൻ‌ഡി‌സിയിൽ, ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പ് വേഗപ്പെടുത്തുന്നതിനും ജനാധിപത്യവൽക്കരിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിനായി, എം‌എസ്‌എംഇകളെ ശാക്തീകരിക്കാനും ഡിജിറ്റൽ വിസിബിലിറ്റി ഉയർത്തി അവരുടെ ബിസിനസുകൾ വർദ്ധിപ്പിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. ഇന്ന്, ഏതൊരു ബിസിനസ്സും വളരണമെങ്കിൽ, അവർ സ്വയം വിപണനം ചെയ്യുകയും ആവശ്യക്കാരിലേക്ക് എത്തുകയും ചെയ്യേണ്ടത് നിർണായകമാണ്. മെറ്റയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഈ ബിസിനസ്സുകളെ ഡിജിറ്റലായി ഉയർത്തുക മാത്രമല്ല, ദൂരവ്യാപകമായ ഉപഭോക്തൃ നിരയുമായി ബന്ധപ്പെടാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും. ഞങ്ങളുടെ സഹകരണത്തോടെയുള്ള ശ്രമങ്ങൾ ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസുകളുടെ വളർച്ചയ്ക്ക് ശരിയായ പ്രചോദനത്തിന് വഴിയൊരുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” ഒഎൻ‌ഡി‌സി എംഡിയും സിഇഒയുമായ ടി. കോശി അഭിപ്രായപ്പെട്ടു.

“ഇന്ത്യയുടെ ഡിജിറ്റൽ വികസനം വിപ്ലവകരമായ വേഗത്തിലാണ്. ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസ്സുകൾക്ക് അവരുടെ ഡിജിറ്റൽ സാന്നിധ്യം ഉറപ്പുവരുത്താനും ദൃഡമാക്കുവാനും പ്രാപ്തമാക്കുന്ന ശരിയായ ആവാസവ്യവസ്ഥയും പങ്കാളിത്തവും ഞങ്ങൾക്ക് ആവശ്യമാണ്. ഡിജിറ്റൽ ഇൻക്ലൂഷൻ മുന്നോട്ട് കൊണ്ടുപോകുന്നതിന് സർക്കാരുമായും ഈ മേഖലയുമായുമുള്ള പങ്കാളിത്തത്തിൽ മുൻനിരക്കാരാണ് മെറ്റ. ഇത് പ്രത്യേകിച്ചും ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇകൾക്ക് വേണ്ടിയാണ്. ഒഎൻ‌ഡി‌സിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനായി (ഡിപിഐ) ഗവൺമെന്റിനെ പിന്തുണയ്ക്കുകയും ചെറുകിട സംരംഭങ്ങൾക്ക് വൈദഗ്ധ്യം നൽകുന്നതിനുള്ള ഞങ്ങളുടെ നിലവിലുള്ള പ്രതിബദ്ധത വർദ്ധിപ്പിക്കുകയും രാജ്യത്തെ ദ്രുതഗതിയിലുള്ള ഡിജിറ്റൽ പരിവർത്തനങ്ങൾക്കും വളർച്ചയ്ക്കും സഹായകരമാകുകയും ചെയ്യുന്നു” മെറ്റ ഇന്ത്യ വൈസ് പ്രസിഡൻ്റ് സന്ധ്യ ദേവനാഥൻ പറഞ്ഞു.

ഇതിന്റെ ഭാഗമായി, ഒഎൻ‌ഡി‌സിയുടെ വാട്ട്‌ആപ്പ് ചാറ്റ്‌ബോട്ടായ ‘സഹായകി’നെ പിന്തുണച്ചുകൊണ്ട് അതിൻ്റെ സേവനങ്ങളെ മെച്ചപ്പെടുത്തി ഒഎൻ‌ഡി‌സിയുടെ വിൽപ്പനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള ആശയവിനിമയം ഏകീകൃതമാക്കുകയാണ് മെറ്റ.

ഈ വർഷം ആദ്യം, വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്പിൽ 11 ഇന്ത്യൻ ഭാഷകളിലായി 29 സംസ്ഥാനങ്ങളിൽ നിന്നുള്ള 10 ദശലക്ഷം വ്യാപാരികളുടെ നൈപുണ്യ വികസനത്തിനായി മെറ്റയുടെ ‘വാട്ട്‌സ്ആപ്പ് സേ വ്യപാർ’ പ്രോഗ്രാം ആരംഭിച്ചു. ഇന്ന്, ലോകമെമ്പാടും 200 ദശലക്ഷത്തിലധികം വാട്ട്‌സ്ആപ്പ് ബിസിനസ്സ് ആപ്പ് ഉപയോക്താക്കൾ ഉണ്ട്. കൂടാതെ ഇന്ത്യയിൽ വാട്ട്‌സാപ്പ് ഉപയോഗിക്കുന്ന 60 ശതമാനം ആളുകൾക്കും ഒരു ബിസിനസ് അക്കൗണ്ടുമായെങ്കിലും ബന്ധമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *