വര്‍ണലോകത്തെ സാക്ഷിയാക്കി റിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനം നടന്നു


rio-1റിയോ ഡി ജെനെയ്‌റോയില്‍ അരങ്ങുണര്‍ന്നു. ലാറ്റിനമേരിക്കയുടെ ആദ്യത്തെ ഒളിമ്പിക്‌സിനാണ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30ന് മാരക്കാന സ്‌റ്റേഡിയത്തില്‍ തിരിതെളിഞ്ഞത്. പ്രതിസന്ധികളെ മറികടന്ന് റിയോ ഡെ ജനീറോയിലെ പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തില്‍ ലോക കായിക ഉത്സവത്തിന് വര്‍ണാഭമായ തുടക്കമായി.ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലരയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. റിയോ ഡി ജനീറോ ഒളിമ്പിക് സ്‌റേഡിയത്തില്‍ വര്‍ണ പ്രപഞ്ചത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. ലോകപ്രശസ്ത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ മെയ്‌റലസ് ആണ് ഉദ്ഘാടനച്ചടങ്ങ് ഒരുക്കിയത്. ആഘോഷരാവ് ബ്രസീലിന്റെ വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പാരമ്പര്യം ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ മാരക്കാനയെ വിസ്മയിപ്പിച്ചു.ലാറ്റിനമേരിക്കയുടെ ചരിത്രവും സംസ്‌കാരവും വിളിച്ചോതുന്ന കലാപരിപാടികളോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. നയനാനന്ദകരമായ പ്രകാശ വിന്യാസമാണ് മേളയില്‍ ഏറെ ശ്രദ്ധേയമായത്.image




Sharing is Caring