കോയമ്പത്തൂരിൽ അറ്റകുറ്റപ്പണിക്കിടെ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് യുപി സ്വദേശിയായ വെൽഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം


കോയമ്പത്തൂരിൽ അറ്റകുറ്റപ്പണിക്കിടെ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് യുപി സ്വദേശിയായ വെൽഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. 2 തൊഴിലാളികൾക്ക് പരിക്കേറ്റു.


ഷണ്‍മുഖം എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോഡിപാളയം റോഡിലെ വര്‍ക്ക് ഷോപ്പിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് വെല്‍ഡിംഗ് പണി പൂര്‍ത്തിയാക്കാനായി ടാങ്കര്‍ ലോറി വര്‍ക്ക് ഷോപ്പിലെത്തിച്ചത്.രാത്രി വൈകിയതുകൊണ്ട് അടുത്ത ദിവസം ജോലി തുടങ്ങാമെന്ന് അറിയച്ചതിനേ തുടര്‍ന്ന് ടാങ്കര്‍ ലോറി വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിച്ച ശേഷം ഡ്രൈവര്‍ മടങ്ങുകയായിരുന്നു.


ടാങ്കറിന്റെ തകരാറ് കണ്ടെത്തി വെല്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടയിലാണ് വലിയ ശബ്ദത്തോടെ ടാങ്കര്‍ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ ട്രെക്കില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. വക്കീസ് എന്ന തൊഴിലാളിയാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ക്ക് 38 വയസായിരുന്നു.



Sharing is Caring