ഏഴു നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ യുകെയിലെ നഴ്‌സ് ലൂസി ലെറ്റ്ബി(33)ക്ക് ആജീവനാന്തം തടവ്. യു കെയുടെ ബേബി കില്ലര്‍ എന്നറിയപ്പെടുന്ന ലൂസി കുറ്റക്കാരിയെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തിയിരുന്നു.2015നും 2016നുമിടയില്‍ ജോലി ചെയ്തിരുന്ന വടക്കന്‍ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ അഞ്ച് ആണ്‍കുട്ടികളെയും രണ്ട് പെണ്‍കുട്ടികളെയുമാണ് ലെറ്റ്ബി കൊലപ്പെടുത്തിയത്.
ആശുപത്രിയിലെ നവജാതശിശുക്കളുടെ പരിചരണ ചുമതലയായിരുന്നു ഇവര്‍ക്ക്. കുഞ്ഞുങ്ങള്‍ക്ക് ഇന്‍സുലിനോ വായുവോ കുത്തിവയ്ക്കുകയോ ബലപ്രയോഗത്തിലൂടെ പാല്‍ നല്‍കുകയോ ചെയ്തായിരുന്നു കൊലപ്പെടുത്തല്‍.














