ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ടെന്നീസ് കിരീടംചൂടി നൊവാക് ജൊകോവിച്ച്‌


ഫ്ര ഓപ്പണ്‍ പുരുഷ ടെന്നീസ് കിരീടംചൂടി നൊവാക് ജൊകോവിച്ച്‌ ചരിത്രം രചിച്ചു. 23 ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന എക്കാലത്തേയും നേട്ടം സെര്‍ബിയക്കാരന്.


മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട ഫൈനലില്‍ നോര്‍വെയുടെ കാസ്പെര്‍ റൂഡിനെ 7–-6, 6–-3, 7–-5ന് കീഴടക്കി. 22 കിരീടങ്ങളുള്ള റാഫേല്‍ നദാലിനെ പിന്തള്ളിയാണ് ഏറ്റവും കൂടുതല്‍ ഗ്രാൻഡ് സ്ലാമെന്ന ബഹുമതി മുപ്പത്താറുകാരൻ സ്വന്തമാക്കിയത്. മൂന്നാംതവണയാണ് ഫ്രഞ്ച് ഓപ്പണ്‍ നേടുന്നത് (2016, 2021, 2023).


പത്തുതവണ ഓസ്ട്രേലിയൻ ഓപ്പണ്‍ നേടിയ മൂന്നാംറാങ്കുകാരൻ ഏഴുവട്ടം വിംബിള്‍ഡണും കരസ്ഥമാക്കി. യുഎസ് ഓപ്പണില്‍ മൂന്ന് കിരീടങ്ങളാണ്. നാലാംറാങ്കുകാരനായ കാസ്പെര്‍ റൂഡ് കഴിഞ്ഞവര്‍ഷവും റണ്ണറപ്പായിരുന്നു. റാഫേല്‍ നദാലിനോടാണ് തോറ്റത്.



Sharing is Caring