ഫിഫ അണ്ടര്‍-20 ഫുട്ബോള്‍ ലോകകപ്പ് കിരീടം ഉറുഗ്വെയ്ക്ക്


ഫിഫ അണ്ടര്‍-20 ഫുട്ബോള്‍ ലോകകപ്പ് കിരീടം ഉറുഗ്വെയ്ക്ക്. ലാ പ്ലാറ്റയില്‍ ഡിയേഗോ മറഡോണയുടെ പേരിലുള്ള സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഉറുഗ്വെ ചാമ്ബ്യന്മാരായത്.ഉറുഗ്വെയുടെ അണ്ടര്‍-20 ലോകകപ്പ് കിരീടമാണിത്.


ഇറ്റലിക്കെതിരായ ഉറുഗ്വെയുടെ ഫൈനല്‍ മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അധികസമയത്തേക്ക് നീളുമെന്ന കരുതിയ മത്സരത്തില്‍ ലൂസിയാനോ റോഡ്രിഗസാണ് ഉറുഗ്വെയുടെ രക്ഷകനായത്. 86-ാം മിനിറ്റില്‍ ഹെഡറിലൂടെയാണ് താരം ഉറുഗ്വെയെ വിജയത്തിലെത്തിച്ചത്.


1997ലും 2013ലും ഉറുഗ്വെ ഫൈനല്‍ വരെയെത്തിയെങ്കിലും യഥാക്രമം അര്‍ജന്‍റീനയോടും ഫ്രാൻസിനോടും തോറ്റിരുന്നു.



Sharing is Caring