നോവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കും

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തിയതായി ആരോപിച്ച് തടഞ്ഞുവെയ്ക്കപ്പെട്ട ലോക ടെന്നീസ് ഒന്നാം നമ്പര്‍താരം നോവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കും. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടിയ്ക്ക് എതിരേ കോടതിയില്‍ എത്തിയ ജോക്കോവിക്കിന് അനുകൂലമായി കോടതിവിധിച്ചു.

കോവിഡ് വാക്‌സിന്‍ വിഷയവുമായി ബന്ധപ്പെട്ട് താരത്തിന് വിസ നിഷേധിച്ച നടപടി കോടതി റദ്ദാക്കി. ഇതോടെ താരത്തിന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാകും.

കരിയറില്‍ 21 ാം ഗ്രാന്റ്സ്ലാം കിരീടം തേടി ഇറങ്ങുന്ന താരത്തിനെ ജനുവരി ആറിന് മെല്‍ബണിലെ ടല്ലമറൈന്‍ വിമാനത്താളവത്തില്‍ വെച്ചായിരുന്നു തടഞ്ഞുവെച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ തെളിവുകളോ ഇക്കാര്യത്ത് ഇളവിന് വേണ്ടിയുള്ള രേഖകളോ ഹാജരാക്കിയല്ലെന്നായിരുന്നു ആരോപണം.

കുടിയേറ്റ നിയമം ലംഘിക്കുന്നവരെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയുമായിരുന്നു. ഇതോടെയാണ് താരം കോടതിയെ സമീപിച്ചതും അനുകൂലമായ വിധി സമ്പാദിച്ചതും. ജനുവരി 17 നാണ് ഓസ്‌ട്രേിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാതിരുന്നാല്‍ താരത്തിന് ഒന്നാം നമ്പര്‍ പദവി നഷ്ടമാകുമായിരുന്നു. ഡിസംബറില്‍ കോവിഡ് വന്നതിനാലാണ് വാക്സിന്‍ സ്വീകരിക്കാതിരുന്നതെന്നും വാക്സിന്‍ ഇളവ് ലഭിച്ചതിനാലാണ് ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്തതെന്നും ജോക്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എത്രയും പെട്ടെന്ന് ജോക്കോവിച്ചിനെ സ്വതന്ത്രനാക്കണമെന്നും ഉത്തരവിട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *