വാട്സ്‌ആപ്പില്‍ പഴയ സന്ദേശങ്ങള്‍ തിരയുമ്ബോള്‍ സ്ക്രോള്‍ ചെയ്ത് ബുദ്ധിമുട്ടണ്ട ;പുതിയ ഫീച്ചറുമായി വാട്സ്‌ആപ്പ്


വാട്സ്‌ആപ്പില്‍ പഴയ സന്ദേശങ്ങള്‍ തിരയുമ്ബോള്‍ സ്ക്രോള്‍ ചെയ്ത് ബുദ്ധിമുട്ടുന്നവരാണ് ഭൂരിഭാഗം പേരും.അത്തരത്തില്‍ ഉള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് വാട്സ്‌ആപ്പ്. വളരെക്കാലം മുന്‍പ് ലഭിച്ച സന്ദേശം പോലും എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചറിനാണ് വാട്സ്‌ആപ്പ് രൂപം നല്‍കുന്നത്.


സന്ദേശം ലഭിച്ച ദിവസങ്ങള്‍ വെച്ച്‌ സന്ദേശങ്ങള്‍ തിരയാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വാട്സ്‌ആപ്പില്‍ എത്തുന്നത്. നിലവില്‍, ഈ ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് ആരംഭിച്ചിട്ടുണ്ട്. ഇതോടെ, ഉപയോക്താക്കള്‍ക്ക് ചാറ്റ് വിന്‍ഡോയിലെ ഏതെങ്കിലും പ്രത്യേക തീയതി ഉപയോഗിച്ച്‌ സെര്‍ച്ച്‌ ചെയ്താല്‍ സന്ദേശങ്ങള്‍ ലഭിക്കുന്നതാണ്.


തീയതി ഉപയോഗിച്ച്‌ സന്ദേശം തിരയുന്ന ഫീച്ചറിനെ കുറിച്ച്‌ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വാട്സ്‌ആപ്പ് സൂചനകള്‍ നല്‍കിയിരുന്നു. ടെസ്റ്റ്ഫ്ലൈറ്റ് ആപ്പിലെ ഐഒഎസ് 22.24.0.77 അപ്ഡേറ്റിനായുള്ള ഏറ്റവും പുതിയ വാട്സ്‌ആപ്പ് ബീറ്റ ഉപയോഗിച്ച്‌ ചില ഐഒഎസ് ബീറ്റ ടെസ്റ്റുകള്‍ക്കായാണ് ഇവ പുറത്തിറക്കുന്നത്.



Sharing is Caring