ഇടക്കാല ബജറ്റിൽ നികുതി ഘടനയിൽ മാറ്റമില്ല; നിലവിലെ രീതി തുടരും

ഇടക്കാല ബജറ്റിൽ നികുതി നിർദേശങ്ങളില്ല. നികുതി ഘടനയിൽ മാറ്റമില്ലെന്നും നിലവിലെ രീതി തുടരുമെന്നും ധനമന്ത്രി നിർമല സീതരാമൻ. നികുതി റീഫണ്ട് 10 ദിവസത്തിനകം. ഇറക്കുമതി തീരുവ ഉൾപ്പെടെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ നികുതി നിരക്കുകളിൽ മാറ്റമില്ലാതെ തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി.നികുതി റിട്ടേൺ സംവിധാനം ലളിതമാക്കിയെന്ന് ധനമന്ത്രി പറഞ്ഞു. ഏഴ് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല.

ധനക്കമ്മി 5.1 ശതമാനമായി കുറയ്ക്കും. കോർപറേറ്റ് നികുതി 22%ആയി കുറച്ചെന്നും ഇടക്കാല ബജറ്റ്. ജി എസ് ടി നടപടികൾ ലഘൂകരിച്ചു. ജിഎസ്ടിയിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ നേട്ടമുണ്ടായി. ആദായ നികുതി റീ ഫണ്ട് ഇപ്പോൾ പത്ത് ദിവസത്തിനുള്ളിൽ നൽകാനാവുന്നുവെന്ന് ധനമന്ത്രി.നികുതികൾ ഏകീകരിച്ചതോടെ പല ഉൽപ്പന്നങ്ങൾക്കും വില കുറഞ്ഞു. കസ്റ്റംസ് നികുതിയും ഇറക്കുമതി നികുതിയും പരിഷ്‌കരിച്ചു. നവീകരിക്കുക, നടപ്പിലാക്കുക, മാറ്റം വരുത്തുക എന്നതാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി വിശദമാക്കി. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *