മുകേഷ് അംബാനിയുടെ മകന്‍റെ സെക്രട്ടറിയെന്ന്​ പറഞ്ഞ്​ ഡോക്​ടറുടെ അരക്കോടി തട്ടിയ യുവാക്കള്‍ക്ക്​ ജാമ്യമില്ല

കൊച്ചി: റിലയന്‍സ് കമ്ബനി ഉടമ മുകേഷ് അംബാനിയുടെ മകന്‍ ആകാശ്​ അംബാനിയുടെ പ്രൈവറ്റ്​ സെക്രട്ടറി എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി 52 ലക്ഷം രൂപയുടെ തട്ടിപ്പ്​ നടത്തിയ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആകാശ് അംബാനിയുടെ പ്രൈവറ്റ് സെക്രട്ടറി ‘മുഹമ്മദ് ആദില്‍ സൈനുള്‍ഭായി’ എന്ന പേരില്‍ ഡോക്​ടറെ കബളിപ്പിച്ച്‌​ പണം തട്ടിയ കേസില്‍ തലശ്ശേരി സ്വദേശി വി. റുബായിസ്​ (31), കൂട്ടുപ്രതികളായ ഈരാറ്റുപേട്ട സ്വദേശി സനൂബ് അലിയാര്‍ (30), ഫാസില്‍ (29), ഏലിയാസ് (30), കെ.ടി. അസീല്‍ (28) എന്നിവരുടെ ജാമ്യാപേക്ഷയാണ്​ എറണാകുളം അഡീഷനല്‍ സെഷന്‍സ്​ കോടതി തള്ളിയത്​.

റിലയന്‍സി​െന്‍റ അനുബന്ധ കമ്ബനിക്കുവേണ്ടി ഡാറ്റ ശേഖരിക്കാനുള്ള സോഫ്റ്റ്‌വെയര്‍ വില്‍പനയുടെ ഇടനിലക്കാരനാകാന്‍ താല്‍പര്യമുണ്ടോയെന്ന്​ ചോദിച്ചാണ്​ പ്രതി റുബായിസ് എളംകുളം സ്വദേശിയായ ഇ.എന്‍.ടി ഡോക്​ടറെ പരിചയപ്പെട്ടത്. 750 കോടി രൂപയുടെ ഇടപാടി‍ല്‍ 10 ശതമാനം കമീഷന്‍​ ഡോക്​ടര്‍ക്ക്​ വാഗ്​ദാനം ചെയ്​തു​.

ഇടപാടി​െന്‍റ ഭാഗമായി ഒരു കോടി രൂപ ഡോക്​ടറുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി വിശ്വസിപ്പിക്കാനുള്ള വ്യാജരേഖയും പ്രതികള്‍ ചമച്ചിരുന്നു. ഇതിനിടയിലാണ്​ ഡാറ്റ ഇടപാടുമായി ബന്ധപ്പെട്ട ആവശ്യത്തിനെന്ന്​ പറഞ്ഞ്​ കബളിപ്പിച്ച്‌​ 52 ലക്ഷം രൂപ ഒന്നാം പ്രതി റുബായിസ് ഡോക്​ടറില്‍നിന്ന്​ വാങ്ങിയത്. ത​െന്‍റ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിട്ടില്ലെന്ന്​ മനസ്സിലായപ്പോഴാണ്​ ഡോക്​ടര്‍ തട്ടിപ്പ്​ തിരിച്ചറിഞ്ഞ്​ പൊലീസില്‍ പരാതി നല്‍കിയത്​.

പ്രതികള്‍ക്ക്​ ജാമ്യം ലഭിച്ചാല്‍ തെളിവ്​ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും പ്രതികളുടെ വിലാസങ്ങള്‍ വ്യാജമാണെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.പി. രമേഷി​െന്‍റ വാദം അംഗീകരിച്ചാണ്​ അഡീ. സെഷന്‍സ് ജഡ്​ജി ഷിബു തോമസ് ജാമ്യാപേക്ഷ തള്ളിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *