നിവിന്‍ പൊളി ചിത്രം ‘ മഹാവീര്യര്‍’ ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാമത്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് നിവിന്‍ പൊളി ചിത്രം ‘ മഹാവീര്യര്‍’ .

വിക്രം നായകനാകുന്ന കോബ്ര, അമീര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ, അക്ഷയ് കുമാര്‍ ചിത്രം രക്ഷാ ബന്ധന്‍, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളെയൊക്കെ പിന്നിലാക്കിയാണ് മഹാവീര്യര്‍ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുന്നത്.

പോളി ജൂനിയര്‍ പിക്ചേഴ്സ്‌, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ യുവ താരം നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രം ‘മഹാവീര്യര്‍’ ജൂലൈ 21ന് ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്ബു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *