ആദ്യ ദിനം മികച്ച പ്രതികരണവുമായി നിവിന്‍ പോളി ചിത്രം സാറ്റര്‍ഡേ നൈറ്റ്


നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്.ചിത്രം ഇന്നലെ പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണ൦ നേടി ചിത്രം മുന്നേറുകയാണ്.


‘അനുരാഗ കരിക്കിന്‍ വെള്ളം’ ഫെയിം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ദുബായില്‍ ചിത്രീകരിച്ചു.


മാളവിക ശ്രീനാഥാണ് നായിക. മുമ്ബ് ‘മധുരം’ എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. സിജു വില്‍സണ്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, സാനിയ ഇയ്യപ്പന്‍ എന്നിവരും അഭിനയിക്കുന്നു. റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ‘നോട്ട്ബുക്ക്’, ‘മുംബൈ പൊലീസ്’, ‘ഇവിടം സ്വര്‍ഗമാണ്’, ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആര്‍ ദിവാകരന്‍ തന്നെയാണ് ഈ സിനിമയുടെയും ഡിഒപി. ജേക്സ് ബിജോയ് ആണ് സംഗീത സംവിധായകന്‍. ദുല്‍ഖര്‍ ചിത്രം സല്യൂട്ടിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രമാണിത്



Sharing is Caring