മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം ഡിസംബറിൽ കോഴിക്കോട്

കോഴിക്കോട്: നിർഭയത്വമാണ് മതം.അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തിൽ മുജാഹിദ് സംസ്ഥാന സമ്മേളനം 2022 ഡിസംബർ 29 മുതൽ 2023 ജനുവരി 1 വരെ കോഴിക്കോട് നടക്കുമെന്ന് സംഘാടക നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യയുടെ മതനിരപേക്ഷ നിലപാടുകൾ സംരക്ഷിക്കുമ്പോഴാണ് അഭിമാനത്തോടുകൂടി ഇവിടെ ജീവിക്കാൻ കഴിയുക എന്ന് ബോധ്യപ്പെടുത്താനാണ് സമ്മേളന പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് അബ്ദുല്ലക്കോയ മദനി പറഞ്ഞു.വർഗീയതയും തീവ്രവാദവും സമൂഹം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുകയും പരസ്പര വിശ്വാസം തകർക്കുകയും ചെയ്യും.
ഈ അപകടത്തെക്കുറിച്ച് സമൂഹത്തെ ഉണർത്തുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടക നേതാക്കൾ പറഞ്ഞു.

സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി എം.ജി.എം ആയിരം കുടുംബ സംഗമം ഒരുക്കുന്നുണ്ട്.സമൂഹത്തിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന സൗഹൃദ സംഗമങ്ങളും സമ്മേളനത്തിന്റെ ഭാഗമായി കെ.എൻ.എം ഒരുക്കിയിട്ടുണ്ട്.ജില്ലാ ആസ്ഥാനങ്ങളിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കും.

വാർത്താ സമ്മേളനത്തിൽ കെ.എൻ.എം ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി,വൈസ് പ്രസിഡന്റ് ഡോ: ഹുസെയ്ൻ മടവൂർ,സ്വാഗത സംഘം ചെയർമാൻ എ.പി അബ്ദുസ്സമദ്,കെ.എൻ.എം വൈസ് പ്രസിഡന്റ് പി.കെ അഹമ്മദ്,ട്രഷറർ നൂർ മുഹമ്മദ് നൂർഷ,ഡോ: എ.ഐ അബ്ദുൽ മജീദ് സ്വലാഹി,മീഡിയ വിഭാഗം ചെയർമാൻ ഖ്. മൊയ്‌ദീൻ കോയ,കൺവീനർ നിസാർ ഒളവണ്ണ എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *