ഗുജറാത്തില്‍ ബിജെപിയ്‌ക്കെതിരെ നിതീഷ് കുമാര്‍ പ്രചാരണത്തിനെത്തും


ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി സഖ്യത്തിന്റെ ഭാഗമാകാന്‍ ജെഡിയു തീരുമാനിച്ചു. നിതീഷ് കുമാര്‍ സംസ്ഥാനത്ത് പ്രചാരണത്തിനെത്തും. മോദിയുടെ തട്ടകമായ ഗുജറാത്തില്‍ പോരിനിറങ്ങാനാണ് നിതീഷിന്റെ തീരുമാനം.


മുന്‍ ജെഡിയു നേതാവ് ചോട്ടുഭായ് വാസവയുടെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി ഗുജറാത്തില്‍ ജെഡിയു മത്സരിക്കും. നിതീഷ് കുമാര്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്ന് ചോട്ടു ഭായ് വാസവ അറിയിച്ചു. ജെഡിയു സ്ഥനാര്‍ഥികള്‍ മത്സരിക്കുന്നില്ല .


ജഗതിയ സീറ്റില്‍ നിന്ന് എഴു തവണ നിയമസഭയില്‍ എത്തിയ വാസവ സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള ആദിവാസി നേതാക്കളില്‍ ഒരാളാണ്. 12 സ്ഥാനാര്‍ഥികളെയാണ് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി പ്രഖ്യാപിച്ചത്.



Sharing is Caring