തിരുവനന്തപുരം മേയറുടെ ഓഫീസിന് മുന്നില്‍ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം


തിരുവനന്തപുരം മേയറുടെ ഓഫിസ് ഉപരോധിച്ച് ബിജെപി. ഓഫീസിന് മുന്നില്‍ കിടന്ന് പ്രതിഷേധിക്കുന്ന കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫിസ് കവാടത്തിന് മുന്നില്‍ ബിജെപിയുടെ കൊടിയും നാട്ടി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.അനിലിനെതിരെയും പ്രതിഷേധം. മേയറെയും ഡി.ആര്‍.അനിലിനെയും ഓഫിസില്‍ പ്രവേശിപ്പിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.


നഗരസഭയിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. മേയര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.




Sharing is Caring