ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി;26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്


ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. 26 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഹിമാചല്‍ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി ധരംപാല്‍ ഠാക്കൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ നിരവധി കോണ്‍ഗ്രസ് നേതാക്കളും അംഗങ്ങളുമാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്.


വോട്ടെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെയുള്ള അപ്രതീക്ഷിത നീക്കം കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. നവംബര്‍ 12 നാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ്




Sharing is Caring