നിതീഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇടതുപാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും


ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഇടതു പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. 20നാണ് നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ മന്ത്രിസഭ സത്യപ്രതിജ്ഞാ ചെയ്യുന്നത്.നിതീഷ് കുമാറില്‍നിന്നു സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചെന്നും ചടങ്ങില്‍ പങ്കെടുക്കുമെന്നും സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചിട്ടുണ്ട്. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരും ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം.




Sharing is Caring