നിപ്പ വൈറസ്; നിരീക്ഷണത്തിലുള്ളവര്‍ക്ക് ഇന്ന് ട്രൂനാറ്റ് പരിശോധന

കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് അടിയന്തര ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 16 കമ്മറ്റികള്‍ രൂപീകരിച്ചു. പരിചയ സമ്ബന്നരായ ആരോഗ്യപ്രവര്‍ത്തകരെ വരും ദിവസങ്ങളില്‍ ഈ കമ്മറ്റികളില്‍ ഉള്‍പ്പെടുത്തും. കുട്ടിയുടെ സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 188 പേരില്‍ 136 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

100 പേര്‍ മെഡിക്കല്‍ കോളേജിലും 36 പേര്‍ അവസാനം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലും ഉള്ളവരാണ്. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ്, ഐസിയു എന്നിവ നിപ്പ രോഗലക്ഷണമുള്ളവര്‍ക്കായി നീക്കി വയ്‌ക്കും. സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ കണ്ടെത്തി ഐസൊലേഷന്‍ കൃത്യമായി നടപ്പാക്കിയാല്‍ വ്യാപനമുണ്ടാകില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *