കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി പത്തൊന്‍പതുകാരി പിടിയില്‍


കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി പത്തൊന്‍പതുകാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹല ആണ് പിടിയിലായത്. 1,884 ഗ്രാം സ്വര്‍ണം അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്.
കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് പിടികൂടിയത്.


ഈ യുവതി സ്വര്‍ണവുമായി എത്തുമെന്ന വിവരം ജില്ലാ പൊലീസ് മേധാവിക്ക് കൃത്യമായി വിവരം ലഭിച്ചിരുന്നു. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കിയ യുവതി പൊലീസ് കാത്തിരുന്ന് പിടികൂടുകയായിരുന്നു.പലവട്ടം ചോദിച്ചെങ്കിലും സ്വര്‍ണം കടത്തുന്നില്ല, സ്വര്‍ക്കടത്തുമായി ബന്ധമില്ല എന്നാണ് യുവതി ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. പിന്നീട് ദേഹ പരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത നിലയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടിയത്.




Sharing is Caring