ഗുജറാത്തില്‍ ബസ്സ് കാറിലേക്ക് ഇടിച്ചു കയറി ഒന്‍പതു മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ ബസ്സും കാറും കൂട്ടിയിടിച്ച്‌ ഒന്‍പതു പേര്‍ മരിച്ചു. 28 പേര്‍ക്കു പരിക്കേറ്റു.നവ്‌സാരി ജില്ലയില്‍ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വണ്ടി ഓടിക്കുന്നതിനിടെ ബസ് ഡ്രൈവര്‍ക്കു ഹൃദയാഘാതം സംഭവിച്ചതാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്.

നിയന്ത്രണം നഷ്ടപ്പെട്ട ബസ്, എതിര്‍ദിശയില്‍നിന്നു വരികയായിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന ഒന്‍പതു പേരില്‍ എട്ടു പേരും മരിച്ചു. പരുക്കേറ്റവരെല്ലാം ബസിലെ യാത്രക്കാരാണ്.

ഹൃദയാഘാതം സംഭവിച്ച ഡ്രൈവറെ ആശുപത്രിയില്‍ര എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ അനുശോചിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *