ഡല്‍ഹിയില്‍ ജിം ഉടമയെ മൂന്നംഗ സംഘം വെടിവച്ചുകൊന്നു


ഡല്‍ഹിയില്‍ ജിം ഉടമയെ മൂന്നംഗ സംഘം വെടിവച്ചുകൊന്നു. മഹേന്ദ്ര അഗര്‍വാളിനെ(45) ആണ് ജിമ്മിനോട് ചേര്‍ന്നുള്ള ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.


വെള്ളിയാഴ്ച രാവിലെ എട്ടിന് കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് സംഭവം. ജിമ്മിന്‍റെ മുകള്‍നിലയിലെ ഓഫീസിലെത്തിയ മൂന്നംഗ സംഘം അഗര്‍വാളിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു വെടിയുണ്ട തലയില്‍ തുളച്ചുകയറിയതിനാല്‍ ഉടന്‍ മരണം സംഭവിച്ചു.


കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞ ഓഫീസിലെ സിസിടിവി റെക്കോര്‍ഡര്‍ ഉള്‍പ്പെടെ എടുത്തുകൊണ്ടാണ് പ്രതികള്‍ കടന്നുകളഞ്ഞത്. മറ്റ് സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച്‌ വരികയാണ്.



Sharing is Caring