അടുത്ത മത്സരത്തില്‍ നെയ്മര്‍ കളിക്കില്ല;ബ്രസീല്‍ ആരാധകര്‍ക്ക് നിരാശ

ലോകകപ്പിലെ വിജയ തുടക്കത്തിലും ബ്രസീല്‍ ആരാധകര്‍ക്ക് നിരാശയായി നെയ്മറിന്റെ പരിക്ക്. സൂപ്പര്‍ താരത്തിന് അടുത്ത മത്സരം നഷ്ടമാകും. സെര്‍ബിയയ്‌ക്കെതിരായ മത്സരത്തിലാണ് നെയ്മറിന് പരിക്കേറ്റത്. 
തിങ്കളാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ് ബ്രസീലിന്റെ മത്സരം. ഈ മത്സരത്തില്‍ നെയ്മര്‍ കളിക്കില്ല.

കളികളത്തില്‍ വച്ച് നെയ്മര്‍ക്ക് പരിക്കേറ്റതോടെ പത്തു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ താരത്തെ പിന്‍വലിച്ചിരുന്നു. നിക്കോള മിലെന്‍കോവിച്ചിന്റെ ടാക്ലിങ്ങിനിടെയാണ് നെയ്മറിന്റെ കാലിന് പരിക്കേറ്റത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *