ടി20 ലോകകപ്പ് സൂപ്പര്‍ 12ൽ ന്യൂസിലന്‍ഡ് ഇന്ന് ശ്രീലങ്കയെ നേരിടും


ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ഇന്ന് ശ്രീലങ്കയെ നേരിടും. ഉച്ചയ്ക്ക് 1.30ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.


സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരു ടീമിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. മൂന്ന് പോയിന്‍റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ ന്യൂസിലന്‍ഡ്. അയര്‍ലന്‍ഡിനോട് ജയിച്ച ശ്രീലങ്ക അവസാന മത്സരത്തില്‍ ഓസ്ട്രേലിയയോട് തോറ്റാണ് വരുന്നത്.


രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ലങ്ക. അതേസമയം, മഴമൂലം മത്സരം ഉപേക്ഷിക്കുന്ന സാഹചര്യമാണ് ഓസ്‌ട്രേലിയയിലുള്ളത്. എന്നാല്‍, ന്യൂസിലന്‍ഡ്-ശ്രീലങ്ക പോരാട്ടത്തിന് ആശ്വാസകരമായ കാലാവസ്ഥാ പ്രവചനമാണ് സിഡ്‌നിയില്‍ നിന്ന് പുറത്തുവന്നിട്ടുള്ളത്. ഇന്ന് മത്സരം മഴ തടസപ്പെടുത്തില്ല എന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ രണ്ട് മത്സരങ്ങളും മഴ കാരണം ഉപേക്ഷിച്ചിരുന്നു. അഫ്‌ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരങ്ങളാണ് മഴ കവര്‍ന്നത്. മഴ മത്സരങ്ങളെ സാരമായി ബാധിക്കുന്നത് പോയിന്‍റ് പട്ടികയില്‍ ടീമുകള്‍ തിരിച്ചടി നേരിടുന്നതിന് കാരണമാവുകയാണ്.



Sharing is Caring