ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണിൽ സാത്വിക്-ചിരാഗ് സെമിയില്‍

വെള്ളിയാഴ്ച നടന്ന ഫ്രഞ്ച് ഓപ്പണ്‍ 2022 ബിഡബ്ള്യുഎഫ് സൂപ്പര്‍ 750 ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഇന്ത്യയുടെ മുന്‍നിര പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മുന്‍ ലോക ചാമ്ബ്യന്മാരായ ജപ്പാന്റെ തകുറോ ഹോക്കി-യുഗോ കൊബയാഷി സഖ്യത്തെ പരാജയപ്പെടുത്തി.

വെള്ളിയാഴ്ച ഇവിടെ സ്റ്റേഡ് പിയറി ഡി കൂബര്‍ട്ടിനില്‍ നടന്ന മത്സരത്തില്‍ ഏഴാം സീഡായ പുരുഷ ഡബിള്‍സ് ജോഡി, ജപ്പാന്റെ ലോക ഒന്നാം നമ്ബര്‍ താരം തകുറോ ഹോക്കി-യുഗോ കൊബയാഷിയെ 23-21, 21-18 എന്ന സ്കോറിന് തോല്‍പ്പിച്ചു.

ജാപ്പനീസ് ടോപ് സീഡുകളായ തകുറോ-യുഗോ എന്നിവര്‍ക്കെതിരെ 2021-ലെ പുരുഷ ഡബിള്‍സ് ലോക ചാമ്ബ്യന്മാരും ഏഴാം സീഡുകളായ ചിരാഗും സാത്വിക്‌സായിരാജും 49 മിനിറ്റില്‍ 23-21, 21-18 എന്ന സ്‌കോറിനാണ് വിജയിച്ചത്. ശനിയാഴ്ച നടക്കുന്ന സെമിയില്‍ ദക്ഷിണ കൊറിയന്‍ ജോഡികളായ ചോയ് സോള്‍ ഗ്യു-കിം വോന്‍ ഹോ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം നേരിടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *