രാജ്പഥിന് പുതിയ പേര്; ഇനി കര്‍ത്തവ്യപഥ്

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ രാജ്പഥിന് ഇനി പുതിയ പേര്. കര്‍ത്തവ്യ പഥ് എന്നാണ് പുനര്‍നാമകരണം ചെയ്തത്. ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എന്‍ ഡി എം സി) കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ അധ്യക്ഷതയില്‍ ഇന്ന് പ്രത്യേക യോഗം ചേര്‍ന്ന് ഇതിന് അംഗീകാരം നല്‍കി. നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള പാതയും സമീപത്തെ പുല്‍ത്തകിടിയും ഉള്‍പ്പെടെയാണ് കര്‍ത്തവ്യപഥ് എന്നറിയിപ്പെടുക.

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കി നവീകരിച്ച രാജ്പഥ് നാളെ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പുതിയ പേര് ചടങ്ങില്‍ പ്രധാന മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും.

ബ്രിട്ടീഷ് ഭരണകാലത്ത് ഭരണാധികാരി ജോര്‍ജ് അഞ്ചാമനോടുള്ള ബഹുമാന സൂചകമായി രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രത്തിലേക്കുള്ള വഴിക്ക് കിങ്‌സ് വേ എന്നാണ് പേരിട്ടിരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്പഥ് ആയി മാറ്റുകയായിരുന്നു. ഇനി മുതല്‍ അത് കര്‍ത്തവ്യപഥ് എന്ന് അറിയപ്പെടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *