ചാര്‍ധാം യാത്ര തുടങ്ങാനിരിക്കെ ജനങ്ങളെ ആശങ്കയിലാഴ്ത്തി ജോഷിമഠില്‍ പുതിയ വിള്ളലുകള്‍ കണ്ടെത്തി.വിള്ളലുകള്‍ കണ്ടെത്തിയത് ബദ്രിനാഥ് ഹൈവേയില്‍ ജോഷിമഠിനും മാര്‍വാഡിക്കും ഇടയിലാണ് .
പ്രദേശത്ത് പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ പലയിടത്തായി വിള്ളല്‍ വീണതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്. വിള്ളലുകള്‍ വീണ്ടും വരാനുള്ള കാരണം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

പഴയ വിള്ളലുകള്‍ കൂടുതല്‍ വികസിച്ചു വരുന്നുണ്ട്. അതിന് പുറമേയാണ് പുതിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നത് – ജോഷിമഠ് ബച്ചാവോ സംഘര്‍ഷ് സമിതിയുടെ നേതാവ് അറിയിച്ചു.













