നരേന്ദ്രമോദിയുടെ റാലിക്ക് സ്റ്റേഡിയം വിട്ടു നൽകില്ലെന്ന് മേഘാലയ സർക്കാർ; രോഷത്തോടെ ബിജെപി


നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മേഘാലയയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് സ്റ്റേഡിയം വിട്ടു നൽകില്ലെന്ന് കായികവകുപ്പ്. നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ സ്റ്റേഡിയം നൽകാനാവില്ലെന്ന് സർക്കാർ അറിയിച്ചു. ഈ മാസം 24ന് പശ്ചിമ ഗ്വാരോ ഹിൽസ് ജില്ലയിലെ സ്റ്റേഡിയത്തിലായിരുന്നു റാലി തീരുമിച്ചിരുന്നത്.


ഇതിനോടു രോഷത്തോടെയാണു ബിജെപി പ്രതികരിച്ചത്. ഭരണകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) തൃണമൂൽ കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കുമൊപ്പം സംസ്ഥാനത്ത് ബിജെപിയുടെ തരംഗം ഇല്ലാതാക്കാനാണു ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഫെബ്രുവരി 24ന് ഷില്ലോങ്ങിലും ടുറയിലും പ്രചാരണം നടത്താനായിരുന്നു




Sharing is Caring