കുട്ടമ്ബുഴ ഉരുളന്‍തണ്ണിയില്‍ വളര്‍ത്തുനായ്ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി.വീടുകളില്‍ പൂട്ടിയിട്ട് വളര്‍ത്തിയിരുന്ന നായ്ക്കള്‍ക്ക് കാഞ്ഞിരത്തിന്‍്റെ തൊലി ഇറച്ചിയിലിട്ട് വേവിച്ച് നല്‍കുകയായിരുന്നു.ഇന്ന് രാവിലെയാണ് നായ്ക്കളെ കൂടുകളില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.
മൂന്ന് നായ്ക്കള്‍ ചത്തു. ഒരെണ്ണം മരണ തുല്യമായി മുറ്റത്ത് കിടക്കുകയാണ്. ചെറായി ഗോമതി, എറമ്ബില്‍ സാറാക്കുട്ടി, താഴത്തേക്കുടി എല്‍ദോസ് എന്നിവരുടെ വളര്‍ത്തുനായ്ക്കളാണ് ചത്തത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.














