ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫില്‍

കുവൈറ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ മംഗഫില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ജൂണ്‍ 27 ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ ശ്രീ ആൻ്റണി ജോസ് ബ്രാഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

മുന്നൂറോളം ആളുകള്‍ പങ്കെടുത്ത വിപുലമായ ഉദ്ഘാടനച്ചടങ്ങില്‍, കമ്പനി ജനറല്‍ മാനേജര്‍ അഷ്‌റഫ് അലി, അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ അബ്ദുള്‍ അസീസ് മാട്ടുവയില്‍ , ജോയ്‌ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ ഏരിയ മാനേജര്‍മാര്‍, ബ്രാഞ്ച് മാനേജര്‍മാര്‍, ബിസിനസ് ഡെവലപ്മെന്‍്റ് ഓഫീസര്‍മാര്‍, ഹെഡ് ഓഫീസ് ഉദ്യോഗസ്ഥര്‍മാര്‍ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, ബിസിനസ് പങ്കാളികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഏറ്റവും മികച്ച സേവനം, ഏറ്റവും ആദായകരമായ നിരക്കില്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ കുവൈറ്റിലെ കൂടുതല്‍ പ്രവാസികളിലേക്ക് ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ സേവനം എത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഉണ്ടെന്ന് ചടങ്ങില്‍ ആന്‍റണി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *