തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി

തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്. ജനങ്ങൾ ഇത്തവണ അനുഗ്രഹിക്കും. മറ്റുള്ള സ്ഥാനാർഥികൾക്കൊപ്പം കിടപിടിച്ചു നിൽക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഒന്നരമാസം നീണ്ട പ്രചരണത്തിനിടയിൽ ജനങ്ങളുടെ ജീവിതത്തിൽ എത്തിപ്പിടിക്കേണ്ട കാര്യങ്ങളും അവരുടെ പ്രശ്നങ്ങളും മാത്രമേ ചർച്ചയാക്കിയിട്ടുള്ളൂ.

ഒരു കുത്തിത്തിരിപ്പുകൾക്കും താൻ നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂര വിവാദം തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. തൃശ്ശൂരിലെ മുഖ്യ ചർച്ച വികസനമാണ്. ഇന്നസെൻ്റിൻ്റെ ചിത്രം ഫ്ലെക്സിൽ ഉപയോഗിച്ചതിൽ അനൗചിത്യമുണ്ടെന്ന് തോന്നിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു.പൂരത്തിൽ സർക്കാരിന് വീഴ്ചയുണ്ട്.

ആരോപണങ്ങളിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. നാട് അറിയുന്നവരെയല്ല, നാടിന് ഗുണമുള്ളവനെ തെരെഞ്ഞെടുക്കണമെന്നാണ് ജനം പറയുന്നത്.ബിജെപി – സിപിഎം അന്തർധാരയെന്ന ആരോപണത്തിൽ സുരേഷ് ഗോപി കെ മുരളീധരന് മറുപടി നൽകി. സിപിഐഎമ്മിന്റെ കാര്യം സിപിഐഎം നോക്കിക്കോളും. മുരളീധരൻ കോൺഗ്രസിന്റെ കാര്യം നോക്കുക. സിപിഐഎമ്മിന്റെ സംഘടനാപരമായ സംവിധാനത്തെ കെ മുരളീധരൻ അവിശ്വസിക്കേണ്ടതില്ല.

ഇന്നസെൻറ് ചിത്രം ഫ്ലക്സ് ബോർഡിൽ ഉപയോഗിച്ചതിൽ അനൗചിത്യം തോന്നിയില്ല. ഫ്ലക്സ് ബോർഡ് തയ്യാറാക്കുന്നത് തന്റെ അറിവോടെയല്ല.ഫ്ലക്സ് ബോർഡുകളിൽ പരാതി ഉയർന്നാൽ അത് പിൻവലിക്കുന്നതും ഫ്ലക്സ് ബോർഡ് വയ്ക്കുന്നതും പാർട്ടി പ്രവർത്തകരാണ്. ടോവിനോയുടെ ചിത്രം ഉപയോഗിച്ചതിൽ മന്ത്രിയായിരുന്ന ആൾക്ക് അനൗചിത്യം തോന്നിയില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *