കൊയിലാണ്ടി: വൈദ്യുത മേഖല സ്വകാര്യവൽക്കരണ നിയമത്തിനെതിരായും
കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരായും NCCOEEE യുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.
കോവിഡ്-19 പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചും സുരക്ഷ മുന്നൊരുക്കങ്ങളോടെയും നടന്ന ധർണ്ണ
വർക്കേഴ്സ് അസോസിയേഷൻ വടകര ഡിവിഷൻ സെക്രട്ടറി സഖാവ്: എം ഷാജി ഉദ്ഘാടനം ചെയ്യ്തു.സ:കെ.കെ.സുരേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.കെ വിനോദൻ അദ്ധ്യക്ഷതവഹിച്ചു.ശിവാനന്ദൻ എം.പി, ബാബു.പി.കെ,മഹേഷ്.ആർ.കെ,സുബിജേഷ്.പി കെ തുടങ്ങിയവർ പങ്കെടുത്തു.














