ഡല്‍ഹിയില്‍ അതിര്‍ത്തിയില്‍ ഒരാഴ്ച്ച അടച്ചിടും; എല്ലാ കടകളും തുറക്കും


ന്യൂഡല്‍ഹി: തലസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്നും അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ എന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിയന്ത്രണങ്ങള്‍ ലഘൂകരിച്ച്‌ രാജ്യം അണ്‍ലോക് 1ലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും വീണ്ടും തുറക്കുമെങ്കിലും മാളുകളും റസ്റ്റോറന്റുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല.


അതിര്‍ത്തികള്‍ തുറക്കണോ എന്ന കാര്യത്തില്‍ കെജ് രിവാള്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടി. അതിര്‍ത്തികള്‍ തുറക്കുന്ന നിമിഷം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ചികിത്സയ്ക്കായി ഡല്‍ഹിയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രികള്‍ ഡല്‍ഹിയിലെ ആളുകള്‍ക്കായി നീക്കിവയ്ക്കണം. അതേസമയം, ഡല്‍ഹി രാജ്യത്തിന്റേതാണ്, ആരെയും ചികിത്സിക്കാന്‍ എങ്ങനെ വിസമ്മതിക്കും?’


രാജ്യത്ത് ഏറ്റവുമധികം വൈറസ് ബാധിതരുള്ള സംസ്ഥാനങ്ങളില്‍ മൂന്നാമതാണ് ഡല്‍ഹി , 20,000 ത്തോളം കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 470 ലധികം മരണങ്ങളും ഉണ്ടായിട്ടുണ്ട്.



Sharing is Caring