നയൻസിന് തിരക്കോട് തിരക്ക്

തെന്നിന്ത്യന്‍ ലേഡി സൂപ്പർ സ്റ്റാർ നയൻതാരക്ക് വിശ്രമിക്കാൻ നേരമില്ല.അത്രയ്ക്ക് തിരക്കാണ്. നയന്‍താര മുഖ്യകഥാപാത്രമായി എത്തുന്ന തമിഴ് ചിത്രം അരാം ഉടന്‍ എത്തും. നവാഗതനായ ഗോപി നൈനാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തയായ കലക്ടറുടെ വേഷമാണ് നയന്‍ താരയുടേത്. സിനിമയുടെ ഉപഗ്രഹസംപ്രേക്ഷണ അവകാശം വന്‍തുക മുടക്കിയാണ് സണ്‍ ടിവി സ്വന്തമാക്കിയത്. സിനിമയുടെ ടീസര്‍ മികച്ച പ്രതികരണമുണ്ടാക്കി. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.

ഫഹദ് ഫാസില്‍ ആദ്യമായി തമിഴില്‍ എത്തുന്ന സിനിമയിലും നയന്‍താരയ്ക്ക് മുഖ്യവേഷമുണ്ട്. ഇമയ്ക്ക നൊഡികള്‍ ആണ് നയന്‍ താരയുടെ മറ്റൊരു ചിത്രം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *