38-ന്‍്റെ നിറവിലേക്ക് നയന്‍താര

ഇന്ന് നയന്‍താരയുടെ 38-ാം ജന്മദിനം. ഡയാന മറിയം എന്ന പെണ്‍കുട്ടിയില്‍ നിന്നും നയന്‍താര എന്ന സൂപ്പര്‍താരത്തിലേക്കുള്ള യാത്ര ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്.
മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയന്‍താര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മനസ്സിനക്കരെ എന്ന ചലച്ചിത്രത്തിനുപുറമേ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖന്‍ തുടങ്ങിയ ചിത്രങ്ങള്‍ നയന്‍താരയുടെ വിജയചിത്രങ്ങളില്‍ ചിലതാണ്. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ആന്ധ്രാ സര്‍ക്കാരിന്റെ നന്തി പുരസ്കാരം ലഭിച്ചിട്ടുണ്ട്. നയന്‍താരയും,സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം 2022 ജൂണ്‍ 9-ന് മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ച്‌ നടന്നു. ഇത്തവണത്തെ പിറന്നാളിനു ഇരട്ടി മധുരം പോലെ തന്‍്റെ ഇരട്ട കുഞ്ഞുങ്ങളെയും നെഞ്ചോട് ചേര്‍ത്ത് അവള്‍ പുതിയ പടവുകള്‍ നടന്നു കയറുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *