കാര്‍ത്തി നായകനായ ‘സര്‍ദാര്‍’ ഒടിടിയില്‍ റിലീസ് ചെയ്തു


കാര്‍ത്തിയെ നായകനാക്കി സംവിധായകന്‍ പി എസ് മിത്രന്റെ സൂപ്പര്‍ഹിറ്റ് സ്പൈ ത്രില്ലര്‍ ‘സര്‍ദാര്‍’ ഒടിടിയില്‍ റിലീസ് ചെയ്തു.


റാഷി ഖന്ന, രജിഷ വിജയന്‍, ചങ്കി പാണ്ഡേ, ലൈല എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന സ്പൈ ത്രില്ലറിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഒടിടി പ്ലാറ്റ്‌ഫോമായ ആഹായില്‍ റിലീസ് ചെയ്തു.


രാജ്യദ്രോഹിയുടെ മകനെന്ന നിലയില്‍ വേട്ടയാടപ്പെടുന്ന പബ്ലിസിറ്റി കൊതിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ വിജയ് പ്രകാശിനെ (കാര്‍ത്തി) ചുറ്റിപ്പറ്റിയാണ് ‘സര്‍ദാര്‍’. ജലസ്രോതസ്സുകളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരായി സമരം ചെയ്യുന്ന സമീറ (ലൈല) ദുരൂഹമായി മരിക്കുന്നതാണ് വിജയ് പ്രകാശിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.



Sharing is Caring