സംസ്ഥാനത്ത് മദ്യവില വര്‍ദ്ധിപ്പിക്കാന്‍ സാധ്യത


സംസ്ഥാനത്ത് മദ്യ വില്‍പന നികുതി കൂട്ടാനുള്ള ആലോചനയില്‍ സര്‍ക്കാര്‍. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോഴുളള നഷ്ടം നികത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മദ്യക്കമ്പനികളുടെ ആവശ്യത്തെ തുടര്‍ന്ന് വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ ധാരണയായിരുന്നു.


വില്‍പന നികുതി കൂട്ടണോ എന്നത് പഠിക്കാന്‍ ധനവകുപ്പ് സമിതിയെ നിയമിച്ചു. സമിതി റിപ്പോര്‍ട്ട് അനുസരിച്ചാകും സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മദ്യവില കൂട്ടുന്നതിനെ എക്‌സൈസ് വകുപ്പ് എതിര്‍ത്തു. മദ്യ ഉത്പാദകരില്‍ നിന്ന് ഈടാക്കുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കാനാണ് ധാരണയായിരിക്കുന്നത്.


ഈ നികുതി ഒഴിവാക്കിയാല്‍ ഒരു മാസം 170 കോടിയോളം രൂപയുടെ നഷ്ടം വരും. ഇത് ഒഴിവാക്കാനാണ് മദ്യത്തിന്റെ വില കൂട്ടുന്നത്.അതേസമയം, ബാറുകളുടെ വിറ്റുവരവ് നികുതി വാങ്ങുന്നത് തുടരാനും തീരുമാനമായിട്ടുണ്ട്.



Sharing is Caring