കുഞ്ഞുങ്ങള്‍ ജനിച്ചതിനു ശേഷമുള്ള ക്രിസ്മസ് ആഘോഷമാക്കി നയന്‍താരയും വിഘ്നേഷും. നയന്‍താരക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ആരാധകര്‍ക്ക് വിഘ്നേഷ് ആശംസകള്‍ കുറിച്ചു.കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചിരിക്കുന്ന താരദമ്ബതികളേയാണ് ചിത്രത്തില്‍ കാണുന്നത്.
ഉയിര്‍, ഉലകം, നയന്‍, വിക്കി & കുടുംബം നിങ്ങള്‍ക്ക് ക്രിസ്മസ് ആശംസകളും പുതുവത്സരാശംസകളും നേരുന്നു. സമൃദ്ധമായ സ്നേഹം! നിങ്ങള്‍ എപ്പോഴും സ്വപ്നം കണ്ട ഒരു ജീവിതം നയിക്കാന്‍ എല്ലാവര്‍ക്കും എല്ലാ സന്തോഷവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു! ദൈവം അനുഗ്രഹിക്കട്ടെ.- എന്നാണ് വിഘ്നേഷ് കുറിച്ചത്. നിരവധി പേരാണ് താരകുടുംബത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.













