ബാലയുടെ പുതിയ ചിത്രമായ ‘വണങ്കാനി’ല്‍ നിന്നും സൂര്യ പിന്‍മാറി


ബാലയുടെ പുതിയ ചിത്രമായ ‘വണങ്കാനി’ല്‍ നിന്നും സൂര്യ പിന്‍മാറി.കഥയിലെ മാറ്റങ്ങള്‍ കാരണമാണ് ചിത്രത്തില്‍ നിന്ന് സൂര്യ പിന്‍മാറിയതെന്ന് സംവിധായകന്‍ ബാല അറിയിച്ചു. താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.


‘എന്റെ സഹോദരന്‍ സൂര്യക്കൊപ്പം വണങ്കാന്‍ എന്ന സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ കഥയിലെ ചില മാറ്റങ്ങള്‍ കാരണം ഈ കഥ സൂര്യക്ക് ചേരുമോ എന്ന സംശയം എനിക്കുണ്ട്. എന്നാല്‍ സൂര്യക്ക് ഈ കഥയില്‍ പൂര്‍ണവിശ്വാസമുണ്ട്. എന്നില്‍ അത്രയേറെ സ്‌നേഹവും വിശ്വാസവും ബഹുമാനവും ഉള്ള അനിയന് ഒരു നാണക്കേട് ഉണ്ടാകാതിരിക്കേണ്ടത് ഒരു സഹോദരന്‍ എന്ന നിലയില്‍ തന്റെ കടമയാണ്’ ബാല പറഞ്ഞു.


‘സൂര്യ പിന്‍മാറിയതില്‍ വല്ലാത്ത സങ്കടം തോന്നിയെങ്കിലും എന്റെ താല്പര്യം മുന്‍നിര്‍ത്തി എടുത്ത തീരുമാനമായിരുന്നു അത്. ‘നന്ദ’യില്‍ ഞാന്‍ കണ്ട സൂര്യയെയും ‘പിതാമഹനി’ല്‍ ഞാന്‍ കണ്ട സൂര്യയെപോലെ തീര്‍ച്ചയായും മറ്റൊരു നിമിഷം നമ്മോടൊപ്പം ചേരും. അല്ലാത്തപക്ഷം ‘വണങ്കാന്‍’ ചിത്രീകരണം തുടരും.’- ബാല പറഞ്ഞു.ഏറെ ശ്രദ്ധേയമായ നന്ദ (2001), ‘പിതാമഹന്‍’ (2003) എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരുടെയും മൂന്നാമത്തെ ചിത്രമായിരുന്നു വണങ്കാന്‍.



Sharing is Caring