ഏറെ കൊട്ടിഘോഷിക്കപ്പെട്ട മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകള്‍ നേരത്ത് മയക്കം 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രീമിയര്‍ ചെയ്തു.
മികച്ച പ്രതികരണം നേടിയ ചിത്രം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ 27-ാമത് എഡിഷനില്‍ ഓഡിയന്‍സ് പോള്‍ അവാര്‍ഡ് നേടി. സിനിമയുടെ ട്രെയ്‌ലര്‍ ഇന്നലെ റിലീസ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

മമ്മൂട്ടിയുടെ ഹോം ബാനറായ മമ്മൂട്ടി കമ്ബനി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രമ്യ പാണ്ഡ്യന്‍, അശോകന്‍, രാജേഷ് ശര്‍മ്മ എന്നിവര്‍ അഭിനയിക്കുന്നു. നന്‍പകല്‍ നേരത്ത് മയക്കം കൂടാതെ കുഞ്ചാക്കോ ബോബന്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടിലെ അരിപ്പ് എന്ന ചിത്രവും ഐഎഫ്‌എഫ്കെ തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ പന്ത്രണ്ട് ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.













