നമീബിയന്‍ പ്രസിഡന്റ് ഹേജ് ഗെയിന്‍ഗോബ് അന്തരിച്ചു

നമീബിയന്‍ പ്രസിഡന്റ് ഹേജ് ഗെയിന്‍ഗോബ് (82) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. 2015 മുതല്‍ തുടര്‍ച്ചയായി അദേഹം നമീബിയയുടെ പ്രസിഡന്റായിരുന്നു. 2008 മുതല്‍ 2012 വരെ വ്യവസായ മന്ത്രിയായി സേവനമനുഷ്ഠിച്ചു.1990 മുതല്‍ 2002 വരെയും, 2012 മുതല്‍ 2015 വരെയും കാലയളവില്‍ പ്രധാനമന്ത്രിയുമായിരുന്നു.

ഹേജ് ഗെയിന്‍ഗോബിന് കഴിഞ്ഞ മാസമാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചകിത്സ തേടുന്നതിനിടെയാണ് അദേഹം അന്തരിക്കുന്നത്. ഹേജ് ഗെയിന്‍ഗോബിന്റെ മരണത്തില്‍ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *