കോഴിക്കോട് : കോഴിക്കോട് ഈസ്റ്റ് നടക്കാവിന് സമീപം വെച്ച് വില്പനക്കായി കൊണ്ടുവരികയായിരുന്ന 797.4 ഗ്രാം കഞ്ചാവുമായി കോഴിക്കോട് പുതിയങ്ങാടി സ്വദേശി പാണ്ടികശാല പറമ്പിൽ ജനീഷ് (35 വയസ്സ്) നെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റെ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും നടക്കാവ് പോലീസും ചേർന്ന് പിടികൂടിയത്.
ഇന്നലെ രാത്രി 09.00 മണിയോട് കൂടി നടക്കാവ് പോലീസ് പട്രോളിംഗ് ഡ്യൂട്ടി ചെയ്തു വരുന്നതിനിടെ ഈസ്റ്റ് നടക്കാവ് സി. എച്ച് ക്രോസ് റോഡിൽ എത്തിയപ്പോൾ പോലീസിനെ കണ്ട് അസ്വാഭാവികമായി പെരുമാറുകയും, ഓടിപ്പോകാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ പോലീസ് തടഞ്ഞുവെച്ച് ചോദ്യം ചെയ്ത് പരിശോധിച്ചതിൽ പ്രതിയുടെ കയ്യിൽ ഉണ്ടായിരുന്ന കവറിൽ നിന്നും 797.4 ഗ്രാം കഞ്ചാവും, മയക്കുമരുന്ന് വിറ്റ് കിട്ടിയ 5610 രൂപയും കണ്ടെടുക്കുകയായിരുന്നു.

പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഇയാൾ സിറ്റിയിലെ പ്രധാന ലഹരി മാഫിയാ സംഘങ്ങളുടെ കയ്യിൽ നിന്നും ഒന്നോ രണ്ടോ കിലോഗ്രാം കഞ്ചാവ് മൊത്തമായി വാങ്ങി നടക്കാവ്, ബട്ട് റോഡ് ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ ചില്ലറ വിൽപ്പന നടത്താറാണ് പതിവെന്നും, പ്രതി ആരിൽ നിന്നെല്ലാമാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും ആർക്കെല്ലാം ആണ് ഇത് നൽകുന്നത് എന്നും ഉള്ള വിവരങ്ങൾ ഇയാളിൽ നിന്ന് ശേഖരിച്ചുവരുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഡാൻസാഫ് സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ മനോജ് ഇടയിടത്തിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളും, നടക്കാവ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ കിരൺ, സി.പി.ഒ മാരായ രജീഷ്, സുകു, അനീഷ്, പ്രസാദ്, ഹോംഗാർഡ് പ്രദീപൻ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.













