കൊച്ചി: ഓണ്‍ലൈന്‍ ഫാഷന്‍ വിപണി ഒരു പുതുപുത്തൻ അനുഭവത്തിന് തുടക്കംകുറിക്കാൻ മിന്ത്രയും കൊടക് മഹീന്ദ്ര ബാങ്കും. കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് (“കെ എം ബി എല്‍”/കൊടക് ) ഇന്ത്യയിലെ പ്രമുഖ ഫാഷന്‍, സൗന്ദര്യ, ലൈഫ്‌സ്‌റ്റൈല്‍ വേദിയായ മിന്ത്രയുമായുള്ള സഹകരണത്തിലൂടെ ഇന്ത്യയില്‍ തന്നെ ആദ്യത്തെ കോ-ബ്രാന്‍ഡഡ് ഡിജിറ്റല്‍ ഫാഷന്‍ ആന്റ് ലൈഫ്‌സ്‌റ്റൈല്‍ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി.
ഒട്ടനവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കോ-ബ്രാന്‍ഡഡ് മിന്ത്ര ക്രെഡിറ്റ് കാര്‍ഡ് പരിധികളില്ലാത്ത ഇടപാടുകളിലൂടെ ഫാഷന്‍ തല്‍പ്പരരായ ഉപഭോക്താക്കളെ തങ്ങള്‍ മുടക്കുന്ന പണത്തിന് ഏറെ മൂല്യം ലഭിക്കുന്ന തരത്തില്‍ ശാക്തീകരിക്കാന്‍ പോകുന്നു. മിനിട്ടുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന, തടസ്സങ്ങള്‍ ഇല്ലാത്ത ഒരു ഡിജിറ്റല്‍ യാത്രയിലൂടെ മിന്ത്ര, കൊടക് മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ ഈ കാര്‍ഡ് നേടിയെടുക്കാം. മിന്ത്രയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് മിന്ത്ര ആപ്പിലൂടെ തന്നെ പൂര്‍ണ്ണമായും ഡിജിറ്റലായ ഒരു പ്രക്രിയയിലൂടെ കാര്‍ഡിന് അപേക്ഷിക്കാന്‍ കഴിയും.മാസ്റ്റര്‍ കാര്‍ഡ്, റുപേ എന്നീ ശൃംഖലകളിലൂടെ ലഭ്യമാണ് കൊടക് മിന്ത്ര ക്രെഡിറ്റ് കാര്‍ഡ്.













