ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പറയുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനെന്ന് എം.വി ഗോവിന്ദൻ


ബിജെപിയും നരേന്ദ്രമോദിയും ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പറയുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻമാസ്റ്റർ. സിവിൽ കോഡിനെക്കുറിച്ച് ഇപ്പോൾ പറയുന്നത് ഹിന്ദുക്കളുടെ വോട്ട് നേടാനാണെന്നും മറ്റൊന്നും പറയാനില്ലാത്തതിനാലാണ് വർഗീയ ധ്രുവീകരണ അജണ്ടയിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഗോവിന്ദൻമാസ്റ്റർ കുറ്റപ്പെടുത്തി.ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു ഗോവിന്ദൻമാസ്റ്ററുടെ വിമർശനം ഏകീകൃത സിവിൽ കോഡ് സമത്വം പുനഃസ്ഥാപിക്കാൻ അനിവാര്യമാണെന്ന പ്രചാരണം മോദിയും ബിജെപിയും നടത്തുകയാണ്.


എന്നാൽ ബിജെപി നടത്തുന്ന ഈ ഏകീകരണം സമത്വം കൊണ്ടുവരുമെന്ന അഭിപ്രായം സിപിഐഎമ്മിനില്ല. എല്ലാ സമുദായങ്ങളിലെയും സ്ത്രീകളുടെയും പുരുഷൻമാരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചുവേണം ഇത്തരം ഇദ്ദേശങ്ങൾ കൊണ്ടുവരാണെന്നാണ് സിപിഐഎമ്മിന്റെ അഭിപ്രായം.




Sharing is Caring